പുതുവൈപ്പ് സമരക്കാരെ മര്‍ദ്ദിച്ചിട്ടില്ലെന്ന് യതീഷ് ചന്ദ്ര; നിലപാട് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍

  • Post category:news
  • Reading time:1 min read
You are currently viewing പുതുവൈപ്പ് സമരക്കാരെ മര്‍ദ്ദിച്ചിട്ടില്ലെന്ന് യതീഷ് ചന്ദ്ര; നിലപാട് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍


കൊച്ചി: പുതുവൈപ്പിനില്‍ ഐ. ഓ. സി പ്ലാന്റിന് എതിരായി പ്രദേശവാസികള്‍ നടത്തിയ സമരത്തില്‍ താന്‍ സമരക്കാരെ മര്‍ദ്ടിച്ചിട്ടില്ല എന്ന് ഡി. സി. പി യാതീഷ് ചന്ദ്രയുടെ വിശദീകരണം. മാധ്യമങ്ങള്‍ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും, അതില്‍ വ്യക്തതയില്ലെന്നും ഡി.സി. പി പറഞ്ഞു. പോലീസും ഇതിന്റെ ദൃശ്യങ്ങള്‍ എടുത്തിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു. ഇത് കമ്മീഷനില്‍ ഹാജരാക്കിയിട്ടുണ്ട്. പോലീസ് വാഹനത്തിന് തടസ്സം നിന്ന പുരുഷന്‍മാര്‍ക്ക് ആദ്യം നിര്‍ദ്ദേശം നല്‍കിയിരുന്നു, എന്നിട്ടും വഴി മാറാതെ നിന്നവരെയാണ് ബലം പ്രയോഗിച്ച് നീക്കം ചെയ്തത്.  ഹൈക്കോടതിയില്‍ കയറി പ്രതിഷേധിക്കാനുള്ള നീക്കവും സമരക്കാരില്‍ നിന്നുണ്ടായിരുന്നെന്ന് ഡി. സി. പി പറഞ്ഞു.

സമരവുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്കെതിരെ പരാതി നല്‍കുന്നത് പോലീസ് സേനയുടെ ആത്മവീര്യം കുറയ്ക്കാനാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഡി. സി. പി അറിയിച്ചു. കൂടാതെ സമരവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ വിളിച്ച് ദൃശ്യങ്ങള്‍ ഹാജരാക്കുകയോ, മൊഴിയെടുക്കുകയോ ആവശ്യപ്പെടണമെന്നും യതീഷ് ചന്ദ്രയ്ക്കായി കമ്മീഷനില്‍ ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.

 

0Shares