പാമ്പ് കടിച്ചതറിയാതെ അമ്മ കുഞ്ഞിനെ മുലയൂട്ടി; മിനുട്ടുകള്‍ക്ക് ശേഷം മാതാവിനും കുട്ടിക്കും സംഭവിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing പാമ്പ് കടിച്ചതറിയാതെ അമ്മ കുഞ്ഞിനെ മുലയൂട്ടി; മിനുട്ടുകള്‍ക്ക് ശേഷം മാതാവിനും കുട്ടിക്കും സംഭവിച്ചത്

മുസാഫര്‍ നഗര്‍: കാലിന് പാമ്പ് കടിച്ചതറിയാതെ അമ്മ കുഞ്ഞിനെ മുലയൂട്ടി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. മാണ്ട് ല ഗ്രാമത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 28 കാരിയെയാണ് പാമ്പ് കടിച്ചത്. ഉറക്കത്തിനിടയില്‍ രണ്ടര വയസുകാരിയായ മകള്‍ കരയുന്നത് കേട്ടുണര്‍ന്ന യുവതി കുഞ്ഞിനെ മുലയൂട്ടി. അപ്പോഴും പാമ്പ് കടിച്ചത് യുവതി അറിഞ്ഞിരുന്നില്ല. ഒടുവില്‍ യുവതി തളര്‍ന്നു വീണപ്പോഴാണ് പാമ്പ് കടിച്ച വിവരം വീട്ടുകാര്‍ അറിയുന്നത്. ആശുപ്രത്രിയില്‍ എത്തിയ ഉടന്‍ തന്നെ കുട്ടി മരിച്ചു. മണിക്കൂറുകള്‍ക്കകം അമ്മയും മരണത്തിന് കീഴടങ്ങി.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പോലിസ് അപകടമരണത്തിന് കേസെടുത്തു.

0Shares