വാഷിങ്ടണ്‍: പാകിസ്ഥാന്റെ പക്കല്‍ 130 മുതല്‍ 140 വരെ പോര്‍മുനകള്‍ ഉണ്ടോയേക്കാമെന്ന് ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയിന്റിസ്റ്റ് റിപ്പോര്‍ട്ടുകള്‍.
ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ചാണ് യു.എസ്. ഗവേഷണസംഘം പാക്കിസ്ഥാന്‍ ആണവായുധങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍ മനസ്സിലാക്കിയത്.
2020ഓടെ പാക്കിസ്ഥാന്‍ 60 മുകല്‍ 80 വരെ ആണവ പോര്‍മുനകള്‍ ഉണ്ടാക്കിയെടുത്തേക്കുമെന്ന് 1999 ലെ അമേരിക്കന്‍ പ്രതിരോധ രഹസ്യാന്വേഷണ ഏജന്‍സി കണക്കു കൂട്ടിയിരുന്നു. എന്നാല്‍ 2025 ഓടെ 250 പോര്‍മുനകള്‍ വരെ പാക്കിസ്ഥാന്‍ തയ്യാറാക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ആണവായുധം വഹിക്കാന്‍ കഴിയുന്ന തരത്തില്‍ ഏഫ് 16 പോര്‍വിമാനങ്ങളും ഫ്രഞ്ച് നിര്‍മിത മിറാഷ് പോര്‍വിമാനങ്ങളും പാകിസതാന്‍ പരിഷ്‌കരിച്ചിരുന്നു. ചൈനയില്‍ നിന്ന് വാങ്ങിയ ജെ 17 വിമാനങ്ങളും ഇത്തരത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.
അക്രോ(സിന്ധ്), ഗുര്‍ജന്‍വാല(പഞ്ചാബ്), ഖുസ്ദാര്‍( ബലൂചിസ്താന്‍), പാനോ അഖ്വില്‍(സിന്ധ്), സര്‍ഗോധ എന്നിവടങ്ങളിലാണ് പാകിസ്താന്റെ പ്രധാന ആണവവിന്യാസകേന്ദ്രങ്ങള്‍ നിലവിലുള്ളത്.