
പശ്ചിമ തീരത്ത് യുദ്ധക്കപ്പലുകളെ വിന്യസിപ്പിച്ച് ഇന്ത്യന്‍ സൈന്യം. മിസൈലുകളും റോക്കറ്റുകളും പ്രയോഗിച്ച് പാകിസ്ഥാന് സൈനിക അഭ്യാസത്തിന് തയ്യാറെടുക്കുന്നു. ഈ സാഹചര്യത്തിലാണ് പാകിസ്ഥാന്റെ നീക്കം നിരീക്ഷിക്കാന്‍ ഇന്ത്യ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചത്. യുദ്ധകപ്പലുകള്‍, മുങ്ങികപ്പലുകളുമായി പാകിസ്ഥാന് അറേബ്യന്‍ സമുദ്രത്തില്‍ അഭ്യാസം നടത്താന്‍ പോകുന്നുണ്ട്. നാവികസേനയുടെ പട്രോളിംഗ് വിമാനങ്ങളും നിരീക്ഷണത്തിന് ഉപയോഗിക്കും.

ഏതു സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് ഇന്ത്യന്‍ നാവികസേന വൃത്തങ്ങള്‍ പറയുന്നു. ഇതുസംബന്ധിച്ച് പശ്ചിമ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യാ പാക് ഏറ്റുമുട്ടല്‍ നാളെ നടക്കാനിരിക്കെയാണ് പശ്ചിമതീരത്തെ ഈ സേനാവിന്യാസം. ന്യൂയോര്‍ക്കില്‍ നടന്ന ഷാങ്കായി സഹകരണ സംഘടനാ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ വിദേശകാര്യസഹമന്ത്രി വി. മുരളീധരനും പാകിസ്ഥാനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ഭീകര സംഘടനകള്‍ക്ക് പണം നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പാകിസ്ഥാന് ഭീകരതയെ കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കറിയാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ഹൗഡി മോദി പരിപാടിക്കിടെ വ്യക്തമാക്കിയിരുന്നു.
