പശ്ചിമ ബംഗാൾ പിടിച്ചെടുക്കാൻ ബി.ജെ.പി നോക്കുന്നത് ഗുജറാത്ത് മോഡൽ തന്നെ; എരിതീയിൽ എണ്ണയൊഴിക്കുംവിധം ബി.ജെ.പി എം.എല്‍.എയുടെ ആഹ്വനം.

  • Post category:news
  • Reading time:1 min read
You are currently viewing പശ്ചിമ ബംഗാൾ പിടിച്ചെടുക്കാൻ ബി.ജെ.പി നോക്കുന്നത് ഗുജറാത്ത് മോഡൽ തന്നെ; എരിതീയിൽ എണ്ണയൊഴിക്കുംവിധം ബി.ജെ.പി എം.എല്‍.എയുടെ ആഹ്വനം.


ഹൈദരാബാദ്: പശ്ചിമബംഗാളിലെ ചില സ്ഥലങ്ങളിലുണ്ടായ കലാപം സമാധാനത്തിലേക്ക് നീങ്ങുന്നതിനിടെ വിവാദവ പരാമര്‍ശവുമായി ബി.ജെ.പി, എം.എല്‍.എ. ഹൈദരാബാദിലെ ഗൊസാമഗല്‍ മണ്ഡലത്തിലെ എം.എല്‍.എ രാജ് സിംഗാണ് വീഡിയോ സന്ദേശത്തിലൂടെ കലാപത്തിന് ആഹ്വാനം നല്‍കിയത്. 2002ലെ കലാപത്തില്‍ ഗുജറാത്തിലെ ഹിന്ദുക്കള്‍ നല്‍കിയതുപോലുള്ള മറുപടി ബംഗാളിലെ ഹിന്ദുക്കളും നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വനം.

പശ്ചിമബംഗാളിലെ ബസിര്‍ഹത്, ബദൂരിയ, ദേഗാങ്ക തുടങ്ങിയ, ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ കലാപമുണ്ടായതിന് പിന്നാലെയാണ് രാജ് സിങ്ങിന്റെ പരാമര്‍ശം എന്നതും ഏവരും ഉറ്റു നോക്കുകയാണ്. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മുമ്പും വാര്‍ത്തകളില്‍ ഇടം പിടിച്ചയാളാണ് രാജ് സിങ്. അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവര്‍ അതിന്റെ ഫലം അനുഭവിക്കേണ്ടിവരും എന്ന സിങ്ങിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഇത്തരം പരാമർശം നടത്തിയതിന്റെ പേരിൽ നിരവധികേസുകൾ നിലവിലുണ്ടെങ്കിലും അതിന് നടപടിയെടുക്കാറില്ല എന്നതാണ് ഇവർക്ക് ഇത് വീണ്ടും ആവർത്തിക്കാനുള്ള ധൈര്യം നൽകുന്നത്.

0Shares