പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി

  • Post category:news
  • Reading time:1 min read
You are currently viewing പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി

ജയ്പുര്‍: പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പശുവിനെ കൊല്ലുന്നവര്‍ക്ക് നിലവിലെ മൂന്ന് വര്‍ഷം തടവ് ശിക്ഷ എന്നത് ജീവപര്യന്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ ഒരു മൃഗസംരക്ഷകന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് രാജസ്ഥാന്‍  ഹൈക്കോടതിയുടെ ശുപാര്‍ശയെന്നതും ശ്രദ്ധേയമാണ്.

0Shares