ലഖ്നൗ: പശുക്കളെ കൊല്ലുന്നവരെയും ബഹുമാനിക്കാത്തവരുടെയും കൈയും കാലും തല്ലിയൊടിക്കണമെന്ന ഭീഷണിയുമായി എം.എല്‍.എ വിക്രം സൈനി. ഉത്തര്‍ പ്രദേശിലെ ഖതൗലി മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയാണ് വിക്രം സൈനി. ഉത്തര്‍ പ്രദേശിലെ മന്ത്രി സുരേഷ് റാണയെ അദരിക്കാനായ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2013 ലെ മുസഫര്‍നഗര്‍ കലാപത്തിനിടയ്ക്ക് പ്രകോപനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ സൈനിയെ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.