പരീക്ഷണ വിജയവുമായി പാകിസ്ഥാന്റെ ‘ബാബര്‍-3 മിസൈല്‍’.

  • Post category:news
  • Reading time:1 min read
You are currently viewing പരീക്ഷണ വിജയവുമായി പാകിസ്ഥാന്റെ ‘ബാബര്‍-3 മിസൈല്‍’.

ഇസ്ലാമാബാദ്: അന്തര്‍വാഹിനിയില്‍ നിന്നും വിക്ഷേപിക്കാവുന്ന ‘ബാബര്‍-3 മിസൈല്‍’ വിജയകരമായി പരീക്ഷിച്ച് പാകിസ്ഥാന്‍. ആണവ പോര്‍മുന വഹിക്കാവുന്ന ബാബര്‍ 3 ക്രൂസ് മിസൈലിന്റെ പരീക്ഷണം ഇന്ത്യന്‍ മഹാസമുദ്രത്തിലെ അജ്ഞാത കേന്ദ്രത്തില്‍ വെച്ചായിരുന്നു.


വെള്ളത്തിനടയില്‍ നിന്നും തൊടുക്കാവുന്ന പാകിസ്ഥാന്റെ ആദ്യ മിസൈലാണിത്. 450 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. കരയില്‍ നിന്നും തൊടുക്കാവുന്ന ആണവ ക്രൂസ് മിസൈല്‍ ഡിസംബറില്‍ പാകിസ്ഥാന്‍ പരീക്ഷിച്ചിരുന്നു. ഇതിന്റെ മറ്റൊരു രൂപാന്തരമാണ് ബാബര്‍ 3 മിസൈല്‍.

ബാബര്‍ 3 മിസൈല്‍ പരീക്ഷണ വിജയത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൈന്യത്തെ പ്രശംസിച്ചെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. പാകിസ്ഥാന്റെ സാങ്കേതിക പുരോഗതിയുടെ സാക്ഷാത്കാരമാണ് പരീക്ഷണ വിജയമെന്ന് ഷെരീഫ് പറഞ്ഞു. ഇന്ത്യയുടെ ബ്രഹ്മോസിന് മറുപടിയാണ് മുഗള്‍ സാമ്രാജ്യ സ്ഥാപകന്‍ സഹീറുദീന്‍ ബാബറുടെ പേരിട്ട ഈ മിസൈല്‍ എന്നും വിലയിരുത്തപ്പെടുന്നു.

0Shares