പതിമൂന്ന് കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം ചിത്രമെടുത്ത് ഫേസ്ബുക്കില്‍ ഇട്ട ബിന്ദുകൃഷ്ണയ്ക്കെതിരെ പോക്സോ കേസ്

  • Post category:news
  • Reading time:1 min read
You are currently viewing പതിമൂന്ന് കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം ചിത്രമെടുത്ത് ഫേസ്ബുക്കില്‍ ഇട്ട ബിന്ദുകൃഷ്ണയ്ക്കെതിരെ പോക്സോ കേസ്

കൊല്ലം: ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്‌ക്കെതിരെ പോക്സോ നിയമപ്രകാരം കേസ്. ഓച്ചിറയിൽ രാജസ്ഥാന്‍ സ്വദേശിനിയായ പതിമൂന്ന് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെത്തുടർന്ന് അവിടെയെത്തി കുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം ചിത്രമെടുത്ത് ഫേസ്ബുക്കില്‍ ഇട്ടതിനാണ് ബിന്ദുവിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. പോക്സോചുമത്തപ്പെട്ടു പ്രതിയായാൽ ജാമ്യം ലഭിക്കാൻ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ തന്നെ ബിന്ദു കൃഷ്ണ തെരഞ്ഞെടുപ്പ് സമയത്ത് ജയിലാവാനാണ് സാധ്യത.

ഇരയാകുന്ന പെൺകുട്ടിയെ തിരിച്ചറിയാൻ ഇടവരുന്നവിധം ചിത്രമോ പേരോ ഷെയർ ചെയ്യരുതെന്ന്‌ നിയമമുണ്ട്. ഇത് ലംഘിച്ചതിനാണ് പോക്സോ നിയമപ്രകാരം ശനിയാഴ്ച രാത്രി പത്തുമണിയോടെ ഓച്ചിറ പോലീസ് കേസെടുത്തത്.ബിന്ദുവിന്‍റെ വ്യാപകപരാതി വന്നതിനെത്തുടർന്ന് പോസ്റ്റ് പിൻവലിച്ചിരുന്നു. പോലീസ് ഈ പോസ്റ്റ് ഷെയർ ചെയ്തവർക്കെതിരേയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0Shares