ടോക്കിയോ: ശസ്ത്രക്രിയക്കിടെ പതിനാറുകാരിയുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് മനുഷ്യ രൂപത്തിലുള്ള ട്യൂമര്‍. മനുഷ്യന്റെ രൂപത്തിലുള്ള ട്യൂമറില്‍ മുടിയും തലച്ചോറും എല്ലുകളും ഉണ്ടായിരുന്നു. അപ്പെന്‍ഡിക്സിനുള്ള ശസ്ത്രക്രിയക്കിടയിലാണ് ഇത് കണ്ടെത്തിയത്. ജപ്പാനിലാണ് വൈദ്യശാസ്ത്രത്തെ തന്നെ ഞെട്ടിപ്പിച്ച ഈ സംഭവം. പൂര്‍ണ വളര്‍ച്ചയെത്താത്ത ഒരു തലച്ചോറും മുടിയും ഉള്ള ട്യൂമര്‍ ആണ് പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത്. ഇവയെ ബന്ധിപ്പിച്ച് കൊണ്ടുള്ള അസ്ഥികൂടവും ട്യൂമറില്‍ കാണപ്പെട്ടു.

മൂന്നു മാസം പഴക്കമുള്ള ട്യൂമറാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അപൂര്‍വ്വം ചില ട്യൂമറുകളില്‍ മുടിയും മാംസവുമൊക്കെ കാണാറുണ്ട്. വൈദ്യശാസ്ത്രത്തില്‍ “ടെറാടോമസ്” എന്നാണ് ഇവയെ ഡോക്ടര്‍മാര്‍ വിളിക്കാറ്. എന്നാല്‍ ഇതാദ്യമായാണ് ട്യൂമറില്‍ തലച്ചോര്‍ കണ്ടെത്തുന്നത്. എന്നാല്‍ ഇവയുടെ വളര്‍ച്ചയുടെ കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത് പൊതുവെ കാണപ്പെടുന്ന ജെം സെല്‍ ട്യൂമര്‍ ആണെന്നാണ് പറയപ്പെടുന്നത്. ഇവ സ്ത്രീകളിലെ പ്രത്യുല്‍പാദന കാലത്താണ് കാണപ്പെടുന്നത്.