
ശ്രീകാന്ത് പി.കെ
ഇന്ത്യ കേട്ട ഏറ്റവും വലിയ സാമ്പത്തിക അഴിമതിയാണ് കപിൽ സിബൽ വാർത്താ സമ്മേളനം നടത്തി പറഞ്ഞിരിക്കുന്നത്.ഇന്ത്യ കേട്ടത് എന്നു പറഞ്ഞു കൂട,മുക്കാൽ പങ്ക് ഇന്ത്യക്കാരും ഇപ്പോഴും കേട്ടു കാണില്ല. ഇനി കേൾക്കാൻ പോകുന്നുണ്ടോ എന്നും അറിയില്ല.
നോട്ട് നിരോധനത്തിന് മുമ്പ് മൂന്ന് ലക്ഷം കോടി രൂപയുടെ ഇന്ത്യൻ കറൻസി വിദേശത്ത് നിന്നും അച്ചടിച്ച് മൂന്ന് തവണയായി വ്യോമസേനാ വിമാനത്തിൽ അമിത് ഷായുടെ നേതൃത്വത്തിൽ രാജ്യത്തെത്തിച്ചെന്ന ഒളി ക്യാമറാ വെളിപ്പെടുത്തൽ നടത്തിയത് ഇന്ത്യൻ രഹാസ്യാന്വേഷണ ഏജൻസി റോയുടെ ക്യാബിനെറ്റ് സെക്രട്ടറിയേറ്റ് ഫീൽഡ് ഓഫീസർ രാഹുൽ രത്രേക്കർ.

നോട്ട് നിരോധനത്തെ തുടർന്ന് അരി വാങ്ങാൻ കോടിക്കണക്കിന് മനുഷ്യർ പൊരി വെയിലത്ത് ക്യൂ നിന്നും അടി വാങ്ങിയും മരിച്ചു വീണും രാജ്യത്തിന്‍റെ സാമ്പത്തിക നട്ടെല്ല് തന്നെ തകർന്ന് തരിപ്പണമാക്കി വച്ചത് ഇന്ത്യൻ കോർപ്പറേറ്റ് സാമ്രാജ്യവും ബി.ജെ.പി സര്‍ക്കാരും ഒന്നിച്ചു നടപ്പിലാക്കിയ രാജ്യം കണ്ട ഏറ്റവും വലിയ സമ്പത്തിക അഴിമതിയാണെന്നാണ് ഈ ആരോപണം വഴിവെക്കുന്നത്.
മുക്കാൽ പങ്ക് ദേശീയ മാധ്യമങ്ങളും വാർത്ത അറിഞ്ഞ മട്ടില്ല.വാർത്താ സമ്മേളനം ലൈവ് റിപ്പോർട്ടിങ് നടത്തിയ എന്‍.ഡി.ടി.വി റോ ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തൽ വന്ന ഉടൻ തന്നെ ലൈവ് നിർത്തി ആ വാർത്ത മിണ്ടാതെ മറ്റു പരിപാടികളിലേക്ക് പോയി.ബാക്കി മീഡിയകളുടെ കാര്യം വിശേഷിച്ചു പറയേണ്ടതില്ലല്ലോ.
ഇന്ത്യൻ കോർപ്പറേറ്റ്കളുടെ കളി പാവകളായ ഇന്ത്യൻ മീഡിയകൾ ഈ വാർത്ത റിപ്പോർട്ട് ചെയ്യുമെന്നുള്ള പ്രതീക്ഷ തന്നെ ആസ്ഥാനത്താണ്. കള്ളന്മാരോ,കാട്ടുകള്ളന്മാരോ അല്ല രാജ്യം തന്നെ തൂക്കി വിൽക്കുന്ന കോർപ്പറേറ്റ് മാഫിയാ കൂട്ടമാണ് രാജ്യം ഭരിക്കുന്നത്. കാരവൻ മാഗസിൻ എക്സിക്യൂട്ടീവ് എഡിറ്റർ വിനോദ് കെ. ജോസ് അഭിപ്രായപ്പെട്ട പോലെ ഇന്ത്യയെ ബനാന റിപ്ലബ്ലിക് എന്ന് ഓഫീഷ്യലായി പേര് മാറ്റേണ്ട സമയം പണ്ടേ കഴിഞ്ഞിരിക്കുന്നു.
