നിലത്തു കിടന്നുറങ്ങുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി; ആറ് ജീവനക്കാരോട് വിമാനക്കമ്പനി ചെയ്തത്

  • Post category:news
  • Reading time:1 min read
You are currently viewing നിലത്തു കിടന്നുറങ്ങുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി; ആറ് ജീവനക്കാരോട് വിമാനക്കമ്പനി ചെയ്തത്

ഡബ്ലിന്‍: പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും പൊതുജന മധ്യത്തില്‍ കമ്പനിയുടെ സല്‍പേര് മോശമാക്കിയെന്നും ആരോപിച്ച് യൂറോപ്പിലെ പ്രമുഖ വിമാനക്കമ്പനിയായ റയാന്‍ എയര്‍ ആറ് ജീവനക്കാരെ പിരിച്ചുവിട്ടു. വിമാനത്താവളത്തില്‍ നിലത്ത് കിടന്നുറങ്ങുന്ന ജീവനക്കാരുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് ഈ നടപടി. റയാന്‍ എയറിന്റെ പോര്‍ച്ചുഗീസിലേക്കുള്ള വിമാനം ഒക്ടോബര്‍ 14 ന് വഴിതിരിച്ചു വിട്ടതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ വിമാനത്തിലെ ജീവനക്കാര്‍ക്ക് മലാഗ വിമാനത്താവളത്തില്‍ തങ്ങേണ്ടി വന്നു. മറ്റ് സൗകര്യങ്ങള്‍ ലഭിക്കാത്തതുമൂലം ജീവനക്കാര്‍ രാത്രി വിമാനത്താവളത്തില്‍ വെറും നിലത്ത് കിടുന്നുറങ്ങി. ഈ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നില്ലെന്ന രൂക്ഷ വിമര്‍ശനം റയാന്‍ എയറിന് നേരിടേണ്ടി വരികയും ചെയ്തു. തുടര്‍ന്ന് വിമാനജീവനക്കാരുടെ സംഘടന റയാന്‍ എയറിനെതിരെ രംഗത്തെത്തിയിരുന്നു. ജീവനക്കാര്‍ക്കാവശ്യമായ ഭക്ഷണവും വിശ്രമിക്കാനാവശ്യമായ സൗകര്യവും നല്‍കിയില്ലെന്ന് സംഘടന കുറ്റപ്പെടുത്തി. എന്നാല്‍ കുറച്ചുസമയം മാത്രമാണ് ജീവനക്കാര്‍ക്ക് അസൗര്യമുണ്ടായതെന്നും വേഗം തന്നെ ഇവരെ വി.ഐ.പി ലോഞ്ചിലേക്ക് മാറ്റിയെന്നും റയാന്‍ എയര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ഈ ജീവനക്കാര്‍ക്കെതിരെ കമ്പനി നടപടിയെടുത്തത്. കമ്പനിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചുവെന്നും വിവിധയിടങ്ങളില്‍ റയാന്‍ എയറിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത് ഇവരുടെ നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ടാണെന്നും കാണിച്ചാണ് ആറുപേരെയും പിരിച്ചു വിട്ടത്.

0Shares