നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ നടത്തുന്നതിനെതിരെ കര്‍ശന നടപടി

  • Post category:news
  • Reading time:1 min read
You are currently viewing നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ നടത്തുന്നതിനെതിരെ കര്‍ശന നടപടി

കൊച്ചി: നിപ വൈറസ് ബാധ സംസ്ഥാനത്ത് വീണ്ടും സ്ഥിരീകരിച്ചു. ഒരു രോഗിയിൽ മാത്രമാണ് ഇപ്പോൾ നിപ ഉള്ളതായി സ്ഥിരീകരിച്ചത്. നാലുപേർ നിരീക്ഷണത്തിലാണ്. നിപ കൂടുതൽ പേരിലേക്ക് പടരാതിരിക്കാൻ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രി കെ.കെ ശൈലജ നേരിട്ട് സ്ഥിതി ഗതികൾ വിലയിരുത്തുകയാണ്. നിപ വൈറസ് ഗുരുതരമാണെങ്കിലും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല എന്നാണ് ആരോഗ്യപാകുപ്പ് പറയുന്നത്. രോഗ വ്യാപനം തടയാനും രോഗലക്ഷണങ്ങൾ ഉള്ളവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും നടപടി എടുത്തിട്ടുണ്ട്. ഭയമല്ല വേണ്ടത് ജാഗ്രതയാണെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ മാധ്യമങ്ങളോട് വിശദീകരിച്ചു.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ നടത്തുന്നതിനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

0Shares