ആലപ്പുഴ: നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയ പാതയില്‍ കൊമ്മാടിയില്‍ നടിയുടെ കാര്‍ അമിത വേഗതയിലെത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചതിനാല്‍ സ്ഥലത്ത് ട്രാഫിക് പൊലീസ് എത്തി സ്ഥിതഗതികള്‍ നിയന്ത്രിക്കുകയായിരുന്നു. ഞായാറാഴ്ച്ച നടന്ന അമ്മ മഴവില്ല് മെഗാഷോയില്‍ പങ്കെടുത്ത് നടി തിരിച്ചുവരുന്ന വഴിയാണ് അപകടം.
മലയാളത്തില്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് ഒരുക്കിയ മെഗാഷോയില്‍ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തു. തമിഴ് സിനിമാ ലോകത്തെ സിങ്കം സൂര്യയും ചടങ്ങില്‍ അതിഥിയായെത്തിയിരുന്നു.
നടി പാര്‍വതിയുടെ കാര്‍ കൊമ്മാടി ദേശീയ പാതയില്‍ അപകടത്തില്‍പ്പെട്ടു; ശേഷം സംഭവിച്ചത്