നടന്‍ മോഹന്‍ലാലിനെതിരേ പത്മപ്രിയ രംഗത്ത്; സ്ത്രീകളെ പരിഹസിച്ച് അവതരിപ്പിച്ച സ്‌കിറ്റ് തമാശയായി കാണണമെന്ന മോഹന്‍ലാലിൻ്റെ നിലപാടിനോട് യോജിക്കാനാകില്ലെന്ന് നടി

  • Post category:news
  • Reading time:1 min read
You are currently viewing നടന്‍ മോഹന്‍ലാലിനെതിരേ പത്മപ്രിയ രംഗത്ത്; സ്ത്രീകളെ പരിഹസിച്ച് അവതരിപ്പിച്ച സ്‌കിറ്റ് തമാശയായി കാണണമെന്ന മോഹന്‍ലാലിൻ്റെ നിലപാടിനോട് യോജിക്കാനാകില്ലെന്ന് നടി

കൊച്ചി: അമ്മ മഴവില്‍ ഷോയില്‍ സ്ത്രീകളെ പരിഹസിച്ച് അവതരിപ്പിച്ച സ്‌കിറ്റ് തമാശയായി കാണണമെന്ന മോഹന്‍ലാലിന്റെ നിലപാടിനോട് യോജിക്കാനാകില്ലെന്ന് നടി പത്മപ്രിയ. സ്‌കിറ്റ് സ്ത്രീകളെ അപമാനിക്കുന്നതാണെന്ന വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നു. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, ഭാവന എന്നിവര്‍ രാജിക്കത്ത് നല്‍കിയിട്ടുണ്ട്. ഇമെയില്‍ മുഖാന്തരമാണ് രാജിക്കത്ത് നല്‍കിയത്. എന്നാല്‍ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് മോഹന്‍ലാല്‍ പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പത്മപ്രിയ കൂട്ടിച്ചേര്‍ത്തു. അമ്മ ജനറല്‍ ബോഡി യോഗത്തില്‍ മത്സരിക്കാനുള്ള താല്‍പര്യം പാര്‍വതി അറിയിച്ചിരുന്നു. ദിലിപിന്റെ താല്‍പര്യ കുറവുകൊണ്ട് മാത്രമാണ് സംഘടനയിലേയ്ക്ക് തിരിച്ചു വരാത്തതെന്നാണ് ഇപ്പോള്‍ മനസിലാവുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു. അമ്മയില്‍ ജനാധിപത്യമില്ല. ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിച്ച ശേഷമാണ് ജനറല്‍ ബോഡി ചേരുന്നതെന്നും ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ജനറല്‍ ബോഡിയുടെ അജണ്ടയില്‍ ഇല്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. അതസമയേ പത്മപ്രിയയ്ക്ക് മറുപടിയുമായി എ.എം.എം.എ യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്തെത്തി. നടിയുടെ ആരോപണം ഇടവേള ബാബു തള്ളിയിരുന്നു. പത്മപ്രിയ ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇടവേളബാബു പറഞ്ഞു.

0Shares