ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; മോഡിക്ക് പ്രധാനമന്ത്രിപദത്തില്‍ രണ്ടാമൂഴം

  • Post category:news
  • Reading time:1 min read
You are currently viewing ദൈവനാമത്തില്‍ സത്യപ്രതിജ്ഞ;  മോഡിക്ക് പ്രധാനമന്ത്രിപദത്തില്‍ രണ്ടാമൂഴം

ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിൽ നരേന്ദ്ര മോഡിക്ക് രണ്ടാമൂഴം. രാഷ്ട്രപതിഭവൻ അങ്കണത്തിലെ വേദിയിൽ വൈകിട്ട് ഏഴിനു മോഡിക്ക് രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തില്‍ സത്യവാചകം ഏറ്റുചൊല്ലി മോദി അധികാരമേറ്റു.

രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ തുടങ്ങിയവരാണു തുടർന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ക്ഷണം ലഭിച്ച വിദേശരാഷ്ട്രത്തലവൻമാർ ഡൽഹിയിലെത്തി. രാഷ്ട്രപതിഭവന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ചടങ്ങാണ് ഇന്നു നടന്നത്. ആറായിരത്തി അഞ്ഞൂറോളം ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്.

0Shares