
ബീജിംഗ്: ചൈനയിൽ ദേശീയ ഗാനത്തെ അപമാനിച്ചാല്‍ തടവ് ശിക്ഷ നല്‍കാനൊരുങ്ങുന്നു.ദേശീയ ഗാനത്തെ അപമാനിച്ചാല്‍ 3 വര്‍ഷം വരെ തടവ് വിധിക്കാനാണ് ചൈനീസ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.ഇതിന് വേണ്ടിയുള്ള പ്രത്യേക ബില്ല് നിയമനിര്‍മ്മാണ സഭയുടെ പരിഗണനയിലാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദേശീയ ഗാനത്തിലെ വരികള്‍ തെറ്റായി ഉച്ഛരിക്കുന്നതും നിയമത്തിന് കീഴില്‍ വരും.രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനം അവാര്‍ഡ് ദാന ചടങ്ങ് പതാക ഉയര്‍ത്തല്‍ എന്നീ പരിപാടികളില്‍ ദേശീയ ഗാനം ഉറപ്പാക്കണമെന്നും ബില്ലില്‍ പറയുന്നു എന്നാണു റിപ്പോർട്ട്കൾ പുറത്തുവരുന്നത്. ഷീ ജിംഗ്പിംങ് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് രാജ്യത്തിന്റെ ദേശീയവികാരം ഉയരുന്നതിന് ഇടയാക്കിയിട്ടുണ്ട് എന്ന് ചൈനീസ് മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
