ദുരന്ത നിവാരണ പരിശീലനത്തിനിടെ രണ്ടാംനിലയില്‍ നിന്ന് വീണ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

  • Post category:news
  • Reading time:1 min read
You are currently viewing ദുരന്ത നിവാരണ പരിശീലനത്തിനിടെ രണ്ടാംനിലയില്‍ നിന്ന് വീണ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

ചെന്നൈ: ദുരന്തമുഖത്ത് വച്ച് രക്ഷപ്പെടാനുള്ള പരിശീലനത്തിനിടെ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു മരിച്ചു. തമിഴ്‌നാട്ടിലെ കോയമ്ബത്തൂരില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. കലൈ മകള്‍ ആര്‍ട്‌സ് കോളേജിലെ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനിയായ ലോകേശ്വരി (19)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടം. കെട്ടിടത്തിന് മുകളില്‍ നിന്നും അപകട സാദ്ധ്യത തരണം ചെയ്ത് രക്ഷപ്പെടുന്നത് എങ്ങനെയെന്ന് കാണിക്കുന്നതിനിടെയാണ് സംഭവം. കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ബാല്‍ക്കണിയില്‍ വച്ച് താഴേക്ക് ചാടാന്‍ പരിശീലകനായ അറുമുഖന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ചാടാന്‍ വിസമ്മതിച്ചു.

തുടര്‍ന്ന് പെണ്‍കുട്ടിയെ പരിശീലകന്‍ തള്ളിവിടുകയായിരുന്നു. തള്ളലിന്റെ ആഘാതത്തില്‍ ഒന്നാം നിലയിലെ ഭിത്തിയോട് തലയിടിച്ച് നിലത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ചാടുന്നവര്‍ക്ക് സുരക്ഷ ഒരുക്കി താഴെ വലപിടിച്ചിരുന്നെങ്കിലും ലോകേശ്വരി വലയില്‍ നിന്ന് മാറി വീഴുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പരിശീലകനായ അറുമുഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയില്‍ നിന്നുള്ള സംഘമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. പക്ഷേ ആരുടെയോ കൈയബദ്ധത്തില്‍ ഒരു വിലപ്പെട്ട ജീവന്‍ പൊലിഞ്ഞുപോയി.സംഭവത്തില്‍ പരിശീലകനായ അറുമുഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ് ഈ വീഡിയോ.

0Shares