ദയ വേണ്ടാ, കൊന്നുകളഞ്ഞേയ്ക്ക്: വിവാദമായി കുമാരസ്വാമിയുടെ ഫോണ്‍സംഭാഷണം

  • Post category:news
  • Reading time:1 min read
You are currently viewing ദയ വേണ്ടാ, കൊന്നുകളഞ്ഞേയ്ക്ക്: വിവാദമായി കുമാരസ്വാമിയുടെ ഫോണ്‍സംഭാഷണം

ബംഗളൂരു: ജെ.ഡി.എസ് നേതാവിനെ കൊന്നവരോട് അതേ നാണയത്തില്‍ പ്രതികാരം ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി നിദ്ദേശം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജെ.ഡി.എസിലെ പ്രാദേശിക നേതാവിന്റെ കൊലപാതകികളെ കൊന്നു കളയണമെന്ന് മുതിര്‍ന്ന പൊലിസ് ഓഫീസര്‍ക്ക് നല്‍കിയ നിര്‍ദേശമാണ് പുറത്തായത്. കൊലപാതകം നടത്താന്‍ കുമാരസ്വാമി നിര്‍ദേശിക്കുന്നതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ സ്വകാര്യചാനലാണ് പുറത്തുവിട്ടത്. ഒരു ദയാദാക്ഷിണ്യം കൂടാതെ പ്രതികളെ വെടിവയ്ക്കാനാണ് അദ്ദേഹം വീഡിയോയില്‍ നിര്‍ദ്ദേശിക്കുന്നത്. ‘പ്രകാശ് നല്ല മനുഷ്യനായിരുന്നു. ഇത്രയും നല്ല മനുഷ്യന്‍ കൊല്ലപ്പെട്ടവാര്‍ത്ത കേട്ട് അക്ഷരാര്‍ഥത്തില്‍ ഞാന്‍ നടുങ്ങിപ്പോയി. ഞാന്‍ ഏറെ നിരാശാജനകനാണ്. ആരാണ് അദ്ദേഹത്തെ ഇങ്ങനെ കൊന്നതെന്ന് അറിയില്ല. ഇത് ചെയ്തത് ആരായാലും ഒരു ദയയും കാണിക്കാതെ അയാളെയും കൊല്ലുക. ഒരു പ്രശ്നവും ഉണ്ടാകില്ല’ എന്നാണ് കുമാരസ്വമി വീഡിയോയില്‍ പറയുന്നത്.

0Shares