
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ നടൻ അലൻസിയറുടെ പ്രതിഷേധം. ഒരു ദിവസം മുഴുവൻ തന്റെ പാന്റ്സിന്റെ സിപ്പ് അഴിച്ചിട്ട് വ്യത്യസ്തമായ പ്രതിഷേധമാണ് അലന്‍സിയര്‍ നടത്തുന്നത്. കൊല്ലത്തെ സിനിമാ ചിത്രീകരണ സൈറ്റില്‍ ആയിരുന്നു താരം. ഒരു ജനാധിപത്യ രാജ്യത്ത് തോമസ് ചാണ്ടിയെപ്പോലൊരാൾ കാണിച്ച തെമ്മാടിത്തരത്തിൽ കൂടുതലൊന്നും താൻ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മുമ്പും നിരവധി വിഷയങ്ങളിൽ വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളയാളാണ് അലൻസിയർ. ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയിൽ നിന്നുമുണ്ടായ നിരുത്തരവാദമായ പ്രതികരണം സങ്കടമുണ്ടാക്കിയതായും ഇതിൽ പ്രതിഷേധിച്ച് ഇന്ന് മുഴുവൻ സിപ്പ് തുറന്നിടാനാണ് തന്റെ തീരുമാനമെന്നും അലന്‍സിയർ വ്യക്തമാക്കി.
