തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ കൈവശം വയ്ക്കാന്‍ പാടില്ലെന്ന് ഓമാന്‍.

  • Post category:news
  • Reading time:1 min read
You are currently viewing തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ കൈവശം വയ്ക്കാന്‍ പാടില്ലെന്ന് ഓമാന്‍.

മസ്‌കത്ത്: വിദേശ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമ കൈവശം വയ്ക്കാന്‍ പാടിലെന്ന് ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം. ഇത്തരം നടപടികള്‍ ഒമാനിലെ തൊഴില്‍ നിയമത്തിന് എതിരാണെന്നും ഒമാന്‍ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. ഇത്തരത്തില്‍ സൂക്ഷിച്ചിരിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ തൊഴിലാളികള്‍ക്ക് തിരികെ നല്‍കണമെന്ന് മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു.

 

പാസ്‌പോര്‍ട്ടുകള്‍ വ്യക്തികളുടെ പൗരത്വം വ്യക്തമാക്കുന്ന സ്വകാര്യവും നിയമപരവുമായ രേഖയാണ്. അത് ബന്ധപ്പെട്ടവരുടെ കൈവശമാണ് ഇരിക്കേണ്ടത്. 2006ല്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. വിദേശതൊഴിലാളികളുടെ പൗരത്വം തെളിയിക്കുന്ന നിയമപരമായ രേഖ കൈവശം വെക്കുന്നത് നിയമവിരുദ്ധമാണെന്നും അത് ഉടമസ്ഥര്‍ക്ക് തിരികെ നല്‍കണം എന്നുമായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം. തൊഴിലാളികളുടെ സമ്മതത്തോടെ മാത്രമേ പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമ കൈവശം വയ്ക്കാന്‍ പാടുള്ളൂ എന്നും ഒമാന്‍ മാനവവിഭവ മന്ത്രാലയം വക്താവ് അറിയിച്ചു.

0Shares