തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെ ലാബ്‌ടെക്‌നീഷ്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി: പ്രണയനൈരാശ്യമെന്ന് റിപ്പോര്‍ട്ട്.

  • Post category:news
  • Reading time:1 min read
You are currently viewing തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെ ലാബ്‌ടെക്‌നീഷ്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി: പ്രണയനൈരാശ്യമെന്ന് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശിനി ഗ്രീഷ്മയെയാണ് കുമാരപുരം റോഡിലെ കിംസ് ജീവനക്കാര്‍ക്കുള്ള വനിതാ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയനൈരാശ്യമാണ് മരണത്തിന് കാരണമെന്ന് കാണിച്ചുള്ള ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാത്രി പെണ്‍കുട്ടി മുറിയില്‍ തനിച്ചായിരുന്നുവെന്നും കൂടെ താമസിക്കുന്ന കുട്ടി നൈറ്റ് ഡ്യൂട്ടിക്ക് പോയ സമയത്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നും പോലീസ് പറഞ്ഞു.


രാവിലെ സുഹൃത്ത് എത്തി വാതില്‍ മുട്ടിയിട്ടും തുറന്നില്ല. അകത്ത് നിന്നും പൂട്ടിയ ശേഷം ഉറങ്ങിയതാകുമെന്നാണ് കരുതിയത്. പിന്നീട് നിരവധി തവണ പുറത്ത് നിന്നും തട്ടി വിളിച്ചിട്ടും ഗ്രീഷ്മ വാതില്‍ തുറക്കാത്തതോടെ മറ്റുള്ളവരെ വിളിച്ച് കൂട്ടി വാതില്‍ തള്ളിതുറന്നപ്പോഴാണ് ഗ്രീഷ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 22 വയസ്സുകാരിയായ ഗ്രീഷ്മ ഒരു വര്‍ഷം മുന്‍പാണ് വെണ്‍പാലവട്ടം കിംസ് ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനായി ജോലിയില്‍ പ്രവേശിക്കുന്നത്.

0Shares