
സംസ്ഥാന പുരസ്ക്കാര നിര്‍ണ്ണയത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ ജോസഫിനു ശേഷം ജോജു ജോർജ് നായകനായെത്തുന്ന പുതിയ ചിത്രം കാട്ടാളൻ പൊറിഞ്ചുവിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജയ് ഡേവിഡ് നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്.

2015 ൽ മോഹന്‍ലാലിനെ നായകനാക്കി പുറത്തിറങ്ങിയ ലൈല ഒ ലൈലയ്ക്ക് ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണ് കാട്ടാളൻ പൊറിഞ്ചു. അഭിലാഷ് എൻ.ചന്ദ്രൻ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
