കാസര്‍കോട്: ജയലക്ഷ്മിക്ക് കൈത്താങ്ങായി സന്ധ്യ ട്രാവല്‍സിന്റെ കാരുണ്യയാത്ര. സന്ധ്യ ബസിന്റെ ഡ്രൈവറായ പുരുഷോത്തന്റെ ഭാര്യയായ ജയലക്ഷമി അര്‍ബുദ ബാധയെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികില്‍സയിലാണ്. ലക്ഷങ്ങളുടെ ചികില്‍സാ ചിലവാണ് ഇതിനകം തന്നെയുണ്ടായത്. നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിന് അപ്പുറമാണിത്. ഉദാരമതികളുടെ സഹായത്തിനാണ് സന്ധ്യ ബസ് സര്‍വീസ് നടത്തിയത്.
നാലുബസുകളുടെ കാരുണ്യയാത്ര എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. സന്ധ്യ ബസ് ഉടമ കെ.ഗിരീഷ് സ്വാഗതം ചെയ്തു. കെ. സുരേന്ദ്രന്‍ അദ്ധ്യക്ഷനായി.ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ താലൂക്ക് പ്രസിഡണ്ട് എന്‍.എം. ഹസൈനാര്‍, സെക്രട്ടറി സി.എ. മുഹമ്മദ്കുഞ്ഞി, ജില്ലാ ട്രഷറര്‍ മുഹമ്മദ്കുഞ്ഞി. പി.എ, എന്‍.സതീഷ്, കെ.എന്‍. ബാലകൃഷ്ണന്‍, ഇന്ദുകുമാര്‍, ബഷീര്‍ ജിസ്തിയ, എം.എ. അബ്ദുല്ല, രമണി എന്നിവര്‍ പ്രസംഗിച്ചു. കെ. ഉമേഷ് നന്ദി പറഞ്ഞു.
