ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികല നടരാജന്‍ ചൊവ്വാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. ഇതിന്റെ മുന്നോടിയായി എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി നേതാവായി ശശികലയെ തെരഞ്ഞെടുത്തു. പോയസ് ഗാര്‍ഡനില്‍ ചേര്‍ന്ന അണ്ണാ ഡി.എം.കെയുടെ യോഗത്തിലാണ് ശശികലയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലെ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം രാജി വച്ചു.

പാര്‍ട്ടി തീരുമാനം ഗവര്‍ണ്ണറെ അറിയിക്കും. താന്‍ ജയലളിതയുടെ പാത പിന്തുടരുമെന്നും അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കലാണ് ആദ്യലക്ഷ്യമെന്നും ശശികല പറഞ്ഞു. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ പ്രതിജ്ഞാബദ്ധയായ താന്‍ അവരുടെ പുരോഗതിയും തമിഴ്‌നാടിന്റെ ഉയര്‍ച്ചയുമാണ് ലക്ഷ്യമാക്കുന്നതെന്നും ശശികല കൂട്ടിച്ചേര്‍ത്തു.