ആലപ്പുഴ: കെ.ആര്. ഗൗരിയമ്മ സ്വയം വിരമിക്കണമെന്ന് ജെ.എസ്.എസ് പാര്‍ട്ടിയിലെ വിമതര്‍. ഈ ആവശ്യമുന്നയിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബി. ഗോപന്റെ നേതൃത്വത്തില്‍ ഗൗരിയമ്മയ്ക്ക് കത്ത് നല്കി. ഗൗരിയമ്മയ്ക്ക് 97 വയസ്സായി, പ്രായാധിക്യവുമുണ്ട്. അതിനാല്‍ പുതിയ തലമുറയ്ക്കു വേണ്ടി മാറി നില്‍ക്കണമെന്നാണ് ജെ.എസ്.എസ്സിലെ വിമതരുടെ ആവശ്യം.

പാര്‍ട്ടിയിലെ 90 ശതമാനം പേരും ഈ ആവശ്യത്തെ അനുകൂലിക്കുന്നുണ്ടെന്നാണ് വിമതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് വിരമിക്കണമെന്ന ആവശ്യം ഗൗരിയമ്മ തള്ളി.
