ചെന്നൈ: ഗജ ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്ന തമിഴ് നാടിനെ സഹായിക്കണമെന്നഭ്യര്‍ഥിച്ച് കേരളാ മുഖ്യമന്ത്രിയ്ക്ക് കമല്‍ഹാസന്റെ കത്ത്. ട്വിറ്ററിലും അദ്ദേഹം ഇക്കാര്യം കുറിച്ചു. കനത്ത നാഷനഷ്ടമാണ് ഗജ മൂലം തമിഴ് നാട്ടില്‍ ഉണ്ടായത്. ആളുകള്‍ക്ക് പണിപോകാന്‍ പോലും കഴിയുന്നില്ല. കുടുംബത്തിന്റെ അത്താണിയായവര്‍ക്ക് പോലും ജീവന്‍ നഷ്ടമായി. കാര്‍ഷിക വിളകളും മത്സ്യബന്ധന ബോട്ടുകളും തകര്‍ന്നു.
ഇത് സാധാരണക്കാരായ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും അതിജീവനത്തെ തന്നെ ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗജ വിതച്ച നാശനഷ്ടങ്ങള്‍ നികത്താന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നും അതിനാല്‍ തമിഴ്നാടിനെ കേരളം സഹായിക്കണമെന്നും മക്കള്‍ നീതി മയ്യം അധ്യക്ഷനായ കമല്‍ കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
ഗജ ചുഴലിക്കാറ്റ് ദുരന്തം; തമിഴ് നാടിനെ സഹായിക്കാന്‍ മുഖ്യമന്ത്രി പിണറായിക്ക് നടന്‍ കമല്‍ഹാസൻ്റെ കത്ത്