ഖജനാവ് തൂത്തുവാരി ഗാംബിയന്‍ മുന്‍ പ്രസിഡന്റ് രാജ്യം വിട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing ഖജനാവ് തൂത്തുവാരി ഗാംബിയന്‍ മുന്‍  പ്രസിഡന്റ് രാജ്യം വിട്ടു.

ബന്‍ജുല്‍: രാജ്യത്തിന്റെ പൊതു ഖജനാവ് ചാക്കിലാക്കി ഗാംബിയന്‍ മുന്‍ പ്രസിഡന്റ് യാഹിയ ജമ്മെ നാടു വിട്ടു. ഖജനാവില്‍ നിന്ന് 114 ലക്ഷം ഡോളറും മറ്റ് വിലപിടിപ്പുള്ള പൊതുമുതലും തൂത്തുവാരിയതായി പ്രസിഡന്റ് ആദം ബാരോ വ്യക്തമാക്കി . ഖജനാവ് ശൂന്യമാണെന്നും ഇക്കാര്യം ധനകാര്യമന്ത്രാലയവും ഗാംബിയന്‍ സെന്‍ട്രല്‍ ബാങ്കും സ്ഥിരീകരിച്ചിട്ടുണ്ടെന്നും സെനഗലീസ് തലസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആദം ബാരോയുടെ മുഖ്യഉപദേഷ്ടാവ് മായ് അഹമ്മദ് ഫാറ്റി മാധ്യമങ്ങളെ അറിയിച്ചു.
ഖജനാവിലെ സമ്പത്തും ആഡംബരവാഹനങ്ങളും വെള്ളിയാഴ്ച രാത്രി മധ്യആഫ്രിക്കന്‍ രാജ്യമായ ചാഡിന്റെ ചരക്കുവിമാനത്തില്‍ കയറ്റിവിട്ട ശേഷമാണ് ജമ്മെ നാടുവിട്ടത്.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് നീണ്ട 22 വര്‍ഷക്കാലത്തെ ഭരണത്തിന് ശേഷം ജമ്മെയ്ക്ക് സ്ഥാനമൊഴിയേണ്ടിവന്നത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദം ബാരോവിനോട് പരാജയപ്പെട്ട ജമ്മെയുടെ കാലാവധി ഈ മാസത്തോടെ അവസാനിച്ചിരുന്നു. തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കില്ലെന്നു പറഞ്ഞ അദ്ദേഹം കാലാവധി തീരുന്നതിന് തൊട്ടുമുന്‍പ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

0Shares