കൊട്ടിയൂരിലേത് പോലെ സമാന പീഡനം: വൈദികന്‍ പീഡിപ്പിച്ച 16 കാരി പ്രസവിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing കൊട്ടിയൂരിലേത് പോലെ സമാന പീഡനം: വൈദികന്‍ പീഡിപ്പിച്ച 16 കാരി പ്രസവിച്ചു.

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി വാര്‍ത്തയ്ക്ക് പിന്നാലെ
കണ്ണൂരില്‍ നിന്ന്‌ മറ്റൊരു പീഡന വാര്‍ത്ത പുറത്ത്. 16 കാരിയായ മകളെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയുമായി കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയിരിക്കുന്നത്.

ഗര്‍ഭിണിയായ മകള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും പരാതിയില്‍ പറയുന്നുണ്ട്. വാട്‌സാപ്പിലൂടെ പരിചയപ്പെട്ട വൈദികന്‍ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് പറയുന്നത്. വൈദികന്റെ വാട്‌സ് ആപ്പ് സന്ദേശങ്ങളും ചാറ്റ് ഹിസ്റ്ററിയും അടക്കമാണ് അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

0Shares