കേരള ബ്ളാസ്റ്റേഴ്സ് ഔദ്യോഗിക ഭാഗ്യ ചിഹ്നത്തെ അവതരിപ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കേരള ബ്ളാസ്റ്റേഴ്സ് ഔദ്യോഗിക ഭാഗ്യ ചിഹ്നത്തെ അവതരിപ്പിച്ചു

കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഔദ്യോഗിക ഭാഗ്യ ചിഹ്നത്തെ അവതരിപ്പിച്ചു. കേശു എന്ന കുട്ടിയാനയാണ് ഇത്തവണത്തെ ഭാഗ്യചിന്ഹം. കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കായിരുന്നു ഇത്തവണ ഭാഗ്യചിഹ്നത്തിന്‍റെ രൂപകല്‍പ്പന നടത്താന്‍ ഉള്ള അവസരം ലഭിച്ചത്.

തൃശൂര്‍ സ്വദേശിയായ മൃദുല്‍ മോഹന്‍ നല്‍കിയ രൂപകല്‍പ്പനയാണ് ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ചിഹ്നമായ തെരഞ്ഞെടുത്തത്.ഒക്ടോബര്‍ 20ന് ആരംഭിക്കുന്ന ഐ.എസ്.എല്‍ മത്സരങ്ങള്‍ക്ക് എല്ലാ ടീമുകളും തയ്യാറായി. ആദ്യ മത്സരം കൊച്ചിയിലാണ് നടക്കുന്നത്. എ. ടി.കെയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ ആദ്യ മത്സരം നടക്കുന്നത്.

0Shares