കേന്ദ്രസര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി കര്‍ഷകര്‍

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്രസര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി കര്‍ഷകര്‍

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷിക ദിനമായ മേയ് 23ന് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ജന്‍ ഏകതാ ജന്‍ ആന്തോളന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ കിസാന്‍ സഭയടക്കം നൂറോളം കര്‍ഷക സംഘടനകള്‍ പങ്കെടുക്കും.

രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രകടനങ്ങളും പ്രതിഷേധ സമ്മേളനങ്ങളും അന്ന് നടക്കും. ‘തുറന്നു കാട്ടൂ, പ്രതിഷേധിക്കൂ’ എന്നാണ് മുദ്രാവാക്യമെന്ന് വിവിധ സംഘടനകളുടെ നേതാക്കള്‍ അറിയിച്ചു.

0Shares