
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുൽ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനുള്ള സാധ്യതകള്‍ തെളിയുന്നു. വയനാട്ടില്‍ മത്സരിക്കണം എന്ന് രാഹുല്‍ ഗാന്ധിയോട് കെ.പി.സി.സി ആവശ്യപ്പെടുകയും ഇക്കാര്യം എ.ഐ.സി.സി യെ അറിയിക്കുകയും ചെയ്തു. രാഹുലിനോട് വയനാട്ടില്‍ നിന്നും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ ഘടകകക്ഷികള്‍ക്കും സമ്മതമാണ്. അന്തിമ തീരുമാനം അറിയിക്കാന്‍ രാഹുല്‍ഗാന്ധിയുടെ മറുപടിക്കായി കാത്തിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

രാഹുല്‍ വയനാട്ടില്‍ നിന്നും മത്സരിക്കുമെന്നത് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി മുന്‍പേ നിശയിച്ച ടി.സിദ്ദിഖിനെ ധരിപ്പിച്ചിട്ടുണ്ടെന്നും സിദ്ദിഖിനും ഇതുതന്നെയാണ് ആഗ്രഹമെന്നും ചെന്നിത്തല പറഞ്ഞു.
മാത്രമല്ല, വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ അതിന്‍റെ നേട്ടം ദക്ഷിണേന്ത്യ മുഴുവന്‍ ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്നും മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിക്കും താല്‍പര്യമുണ്ട് എന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു.
