കൂടെ നിന്ന് കാലുവാരിയ ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ സമരം ശക്തമാക്കാനൊരുങ്ങി വയൽകിളികൾ

  • Post category:news
  • Reading time:1 min read
You are currently viewing കൂടെ നിന്ന് കാലുവാരിയ ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ സമരം ശക്തമാക്കാനൊരുങ്ങി വയൽകിളികൾ

കണ്ണൂര്‍: ബൈപ്പാസിനെതിരെയുള്ള സമരത്തിന് കൂടെ നിന്ന് കാലുവാരിയ ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ കീഴാറ്റൂര്‍ സമരം ശക്തമാക്കാനൊരുങ്ങി വയൽകിളികൾ. ദേശീയപാത ബൈപാസ് നിര്‍മാണത്തിനു കീഴാറ്റൂര്‍ വയല്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ വയല്‍ക്കിളി സമരസമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 30നു കീഴാറ്റൂര്‍ വയല്‍ പിടിച്ചെടുക്കും.സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പരിസ്ഥിതി പ്രതിരോധ പ്രവര്‍ത്തകരുടെ പിന്തുണയോടെയാണു ‘പരിസ്ഥിതി കേരള’ത്തിൻ്റെ പേരില്‍ സമരം നടത്തുന്നത്. ഇതിൻ്റെ ഭാഗമായി ജില്ലയിലെ പ്രമുഖ പരിസ്ഥിതി സംഘടനകളുടെ യോഗം ഡിസംബര്‍ 9നു തളിപ്പറമ്പിൽ ചേരും. മേധാ പട്ക്കര്‍, സ്വാമി അഗ്നിവേശ് തുടങ്ങിയവരെ സമരത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിനൊപ്പം നിയമ നടപടികള്‍ക്കായി കോടതിയെ സമ്മേപിക്കാനാണ് വയൽകിളികളുടെ തീരുമാനം.

0Shares