
മനോരോഗ വിദഗ്ധനെ കാണണമെന്ന് കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യ പ്രതി ജോളി ജോസഫ്. ഇക്കാര്യം ആവശ്യപ്പെട്ട് അന്വേഷണ സംഘത്തെയും ജയില്‍ അധികൃതരെയും ജോളി നിരവധി തവണ ശല്യം ചെയ്തു. എന്നാല്‍, കേസില്‍ നിന്നും രക്ഷപെടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതെന്നാണ് പോലീസിന്റെ സംശയം.
തനിക്ക് ഓര്‍മ്മക്കുറവുണ്ടെന്നും കടുത്ത മാനസിക സമ്മര്‍ദ്ദം മൂലം ഉറങ്ങാനാകുന്നില്ലെന്നും പറഞ്ഞാണ് ജോളി മനോരോഗ വിദഗ്ധനെ കാണാന്‍ വാശി പിടിക്കുന്നത്.

ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘത്തെയും ജോളി ഇക്കാര്യം പറഞ്ഞ് ശല്യം ചെയ്യുന്നുണ്ട്. ജയിലില്‍ പതിവായി എത്തുന്ന ഡോക്ടറെയോ കൗണ്‍സിലറെയോ കണ്ടാല്‍ തന്റെ പ്രശ്നങ്ങള്‍ തീരില്ലെന്നും ഒരു മനോരോഗ വിദഗ്ധനെ സമീപിക്കേണ്ട പ്രശ്നങ്ങളാണ് തന്റേതെന്നും ജോളി പറയുന്നു.
എന്നാല്‍, ജോളിയുടെ ഈ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെയും ജയില്‍ ഉദ്യോഗസ്ഥരുടെയും നിലപാട്. അഭിഭാഷകന്റെ ഉപദേശത്തെ തുടര്‍ന്ന് രക്ഷപെടാനുള്ള ശ്രമമാണ് ജോളി നടത്തുന്നതെന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നു.
