കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സ്വകാര്യ തൊഴില്‍മേഖലയില്‍ ഒളിച്ചോട്ടക്കേസുകള്‍ വര്‍ധിക്കുന്നു. ഈവര്‍ഷം പന്ത്രണ്ടായിരത്തിലേറെ ഒളിച്ചോട്ടക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മാന്‍ പവര്‍ അതോറിറ്റി അറിയിച്ചു. സ്‌പോണ്‍സര്‍മാരില്‍നിന്നും ഒളിച്ചോടിയെന്ന പേരില്‍ 12,800 കേസുകളാണ് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തതെന്ന് മാന്‍പവര്‍ അതോറിറ്റി തലവന്‍ അബ്ദുല്ല അല്‍ മുതൗഹിത് വ്യക്തമാക്കി. സ്പോണ്‍സറും തൊഴിലാളിയും തമ്മിലുള്ള പ്രശ്നങ്ങള്‍ തൊഴില്‍ മന്ത്രാലയത്തില്‍ പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ 4,315 പരാതികള്‍ കോടതിയുടെ പരിഗണനക്ക് വിട്ടതായും അതോറിറ്റി അറിയിച്ചു. പൊതുസ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന 244 തൊഴിലാളികള്‍ തൊഴില്‍ മന്ത്രാലയത്തില്‍ പരാതി നല്‍കിയ ശേഷം വിസ റദ്ദാക്കി സ്വന്തം നാടുകളിലേക്ക് മടങ്ങിയതായും അദ്ദേഹം പറഞ്ഞു.
തൊഴില്‍ മന്ത്രാലയത്തില്‍ വെച്ച് ഒത്തുതീര്‍പ്പിലെത്താന്‍ സാധിക്കാത്ത 4315 പരാതികള്‍ കോടതിയുടെ പരിഗണനക്ക് വിട്ടിട്ടുണ്ട്. സ്‌പോണ്‍സര്‍ മാറ്റം, വിസ കാന്‍സല്‍ ചെയ്യല്‍ തുടങ്ങി വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട പരാതികളും പാസ്പോര്‍ട്ട്, സര്‍വീസ് ആനുകൂല്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും രണ്ടായി തിരിച്ചാണ് അതോറിറ്റി നടപടികള്‍ സ്വീകരിക്കുന്നത്. തൊഴില്‍പരമായ പരാതികള്‍ തൊഴില്‍ മന്ത്രാലയത്തില്‍ നേരിട്ടെത്തിയോ ഓണ്‍ലൈന്‍ സംവിധാനം വഴിയോ രജിസ്റ്റര്‍ ചെയ്യാമെന്നും അബ്ദുല്ല അല്‍ മുതൗത്തിഹ് പറഞ്ഞു.
കുവൈറ്റില്‍ ഒളിച്ചോട്ടക്കേസുകള്‍ വര്‍ധിക്കുന്നു; ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 12000 ത്തില്‍ അധികം കേസുകള്‍