
കാസർകോട്: ഓഫറുകള്‍ നല്‍കി ആളുകളെ ആകര്‍ഷിക്കുന്ന കാസര്‍കോട് ബിഗ് ബസാറില്‍ നടക്കുന്നത് പകല്‍ കൊള്ള എന്ന് ആക്ഷേപം ഉയരുന്നു. വില കൂട്ടിയിട്ട ശേഷം ഓഫര്‍ പ്രഖ്യാപിച്ച് വിലകുറക്കുന്ന രീതിയാണ് ബിഗ് ബസാറില്‍ പിന്തുടരുന്നത് എന്നാണ് പരാതി. കഴിഞ്ഞ ദിവസം ബിഗ് ബസാറില്‍ പര്‍ച്ചേസ് നടത്തിയ പലര്‍ക്കും രേഖപ്പെടുത്തിയതില്‍ കൂടുതല്‍ വിലയാണ് ബില്ലില്‍ വന്നിരുന്നത്. ചിലര്‍ ഇതിനെ ചോദ്യം ചെയ്യുകയും വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

ചിലര്‍ സംഭവം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അബദ്ധം സംഭവിച്ചതാണെന്നും, ഉപഭോക്താവില്‍ നിന്നും അധികം വാങ്ങിയ പണം മടക്കി നല്‍കുമെന്നും ബിഗ് ബസാര്‍ മാനേജര്‍ വ്യക്തമാക്കി. പല സാധങ്ങളിലായി ഇങ്ങനെ വിലയില്‍ മാറ്റം വരുത്തി വില്‍പന നടത്തിയാല്‍ വലിയ കൊള്ള ലാഭമാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നത്. സംഭവത്തെ സംബന്ധിച്ച് ലീഗല്‍ മെട്രോളജി വിഭാഗത്തിന് പരാതി നല്‍കിയതായും, ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും ഒരു ഉപഭോക്താവ് വ്യക്തമാക്കി.
ചെറിയ വില വിത്യാസം ആയതിനാല്‍ പലരും ഇത്തരത്തില്‍ ഇത് ശ്രദ്ധിക്കാറില്ല, മാത്രമല്ല, ബില്ലുമായി ഒത്തുനോക്കിയാല്‍ മാത്രമാണ് കബളിപ്പിക്കപ്പെട്ടത് തിരിച്ചറിയൂ. ബിഗ് ബസാറിന് എതിരെ അളവ് തൂക്കത്തില്‍ കൃത്രിമം നടത്തിയതിന് മുമ്പ് പലതവണ പിഴയിട്ടിരുന്നതായി ലീഗല്‍ മെട്രോളജി അധികൃതര്‍ വെളിപ്പെടുത്തി.
