കാര്‍ട്ടോസാറ്റ് 3: ഐ.എസ്.ആര്‍.ഒ.യുടെ ഭൂനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ എട്ടാമത്തെ ഉപഗ്രഹ വിക്ഷേപണം വിജയകരം

  • Post category:news
  • Reading time:1 min read
You are currently viewing കാര്‍ട്ടോസാറ്റ് 3: ഐ.എസ്.ആര്‍.ഒ.യുടെ ഭൂനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ എട്ടാമത്തെ ഉപഗ്രഹ വിക്ഷേപണം വിജയകരം

ഐ.എസ്.ആര്‍.ഒ.യുടെ ഭൂനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ എട്ടാമത്തെ ഉപഗ്രഹം കാര്‍ട്ടോസാറ്റ് 3യുടെ വിക്ഷേപണം വിജയകരം. 17മിനിട്ട് നാല് സെക്കന്റില്‍ ഭ്രമണപഥത്തിലെത്തി. ഇന്ന് രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് പി.എസ്.എല്‍.വി.സി-47 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.

ഇതോടൊപ്പം അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ സ്ഥാപനമായ പ്ളാനറ്റിന്‍റെ 13 നാനോ ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. ജൂലായ് 22ന് ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന് ശേഷം ഇതാദ്യമായാണ് ഐ. എസ്. ആര്‍.ഒ. വീണ്ടും ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. ഈ വര്‍ഷത്തെ ഐ.എസ്.ആര്‍.ഒയുടെ അഞ്ചാമത്തെ വിക്ഷേപണമാണിത്. ജനുവരിയില്‍ കലാംസാറ്റ്, ഏപ്രിലില്‍ എമിസാറ്റ്, മെയ് മാസത്തില്‍ ആര്‍ഐ.സാറ്റ്2ബി, എന്നിവയാണ് ചന്ദ്രയാന്‍ 2ന് പുറമെ ഈ വര്‍ഷം നടത്തിയ മറ്റ് വിക്ഷേപണങ്ങള്‍.

1625കിലോഗ്രാം ഭാരമുള്ള കാര്‍ട്ടോസാറ്റ് 3 അത്യാധുനിക ക്യാമറ സംവിധാനത്തോടെയുള്ള ഉപഗ്രഹമാണ്. രാജ്യത്തെ ദുരന്തനിവാരണം, നഗരാസൂത്രണം തുടങ്ങിയ മേഖലയിലെ സേവനങ്ങളാണ് കാര്‍ട്ടോസാറ്റിന്‍റെ ദൗത്യം.

0Shares