കലക്ടറുടെ കസേരയില്‍ ഇരിക്കുന്നത് വിദ്യാര്‍ത്ഥിയാണോ? മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ക്കയ്യേറ്റത്തിനെതിരേ ശക്തമായ നടപടിയെടുത്ത അനുപമക്കെതിരേ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

  • Post category:news
  • Reading time:1 min read
You are currently viewing കലക്ടറുടെ കസേരയില്‍ ഇരിക്കുന്നത് വിദ്യാര്‍ത്ഥിയാണോ? മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ക്കയ്യേറ്റത്തിനെതിരേ ശക്തമായ നടപടിയെടുത്ത  അനുപമക്കെതിരേ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ആലപ്പുഴ: ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി. അനുപമയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മുന്‍ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ക്കയ്യേറ്റ കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കലക്ടറെ കോടതി വിമര്‍ശിച്ചത്. തെറ്റായ സര്‍വ്വേ നമ്പറിലാണ് നോട്ടീസ് നല്‍കിയതെന്ന് കലക്ടര്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു കോടതിയുടെ വിമര്‍ശനം. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമി, തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തിയതാണെന്ന കലക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ തോമസ് ചാണ്ടി മറ്റൊരു ഹര്‍ജി നല്‍കിയിരുന്നു. കേസ് പരിഗണിക്കവെ തെറ്റായ സര്‍വ്വേ നമ്പരാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നതെന്ന് കലക്ടര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് തോമസ് ചാണ്ടിയ്ക്കെതിരെ കലക്ടര്‍ നല്‍കിയ രണ്ടു നോട്ടീസുകള്‍ കോടതി റദ്ദാക്കുകയും ചെയ്തു. കലക്ടര്‍ക്കെതിരൈ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു കോടതി നോട്ടീസ് റദ്ദാക്കിയത്. കലക്ടറുടെ കസേരയില്‍ ഇരിക്കുന്നത് വിദ്യാര്‍ത്ഥിയാണോ എന്നും ജില്ലാ കലക്ടര്‍ എന്നാല്‍ ചില ഉത്തരവാദിത്വങ്ങള്‍ ഉള്ള ആളാണെന്നും കോടതി പറഞ്ഞു. അടിസ്ഥാന ഭൂരേഖകള്‍ പോലും പരിശോധിക്കാതെയാണ് ജില്ലാ കലക്ടര്‍ നോട്ടീസയച്ചതെന്ന് മനസ്സിലായതായി കോടതി അറിയിച്ചു. തനിക്ക് കാര്യപ്രാപ്തിയില്ലെന്ന് കലക്ടര്‍ ഇതിലൂടെ തെളിയിച്ചിരിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു.

0Shares