ബംഗലൂരു: കര്‍ണാടക നിയമസഭയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചത് മലയാളി എം.എല്‍.എ. കാസര്‍കോട് കീഴൂര്‍ സ്വദേശിയും ശാന്തിനഗര്‍ നിയമസഭാംഗമായ എന്‍.എ ഹാരിസ് ആണ് ഈ നേട്ടത്തിനര്‍ഹമായത്. ബംഗലൂരുവിലെ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി നടത്തിയ സര്‍വേയിലാണ് കോണ്‍ഗ്രസിൻ്റെ പ്രതിനിധിയായ ഹാരിസിൻ്റെ നേട്ടത്തെ കുറിച്ച് പറയുന്നത്. അസംബ്ലി സെഷനുകള്‍, വിദ്യാഭ്യാസ യോഗ്യത, ഫണ്ട് ഉപയോഗം, നിയമസഭയില്‍ ഉയര്‍ത്തിയ ചോദ്യങ്ങളുടെ എണ്ണം, ക്രിമിനല്‍ റെക്കോര്‍ഡ്, സോഷ്യല്‍ മീഡിയാ പ്രൊഫൈല്‍ തുടങ്ങി വിവിധ കാര്യങ്ങളിലായി നടത്തിയ സര്‍വേയില്‍ 100 ല്‍ 84 ശതമാനം സ്കോര്‍ നേടി. സി.വി രാമന് നഗറില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ആയ എസ് രഘു 32 ശതമാനം സ്കോര്‍ നേടി. 27 എം.എല്‍.എമാരില്‍ നിന്നാണ് സര്‍വേ നടത്തിയത്. പട്ടുവത്തില്‍ കെ മൊയ്തീന് കുട്ടിഹാജിയുടെ മകള്‍ താഹിറയാണ് ഹാരിസിൻ്റെ ഭാര്യ. പ്രമുഖ വ്യവസായി എന്‍.എ മുഹമ്മദിൻ്റെ മകനാണ്.
ബംഗലൂരു നഗരവികസന മന്ത്രി കെ.ജെ. ജോര്‍ജാണ് മന്ത്രിമാരില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 87 ശതമാനം സ്കോര്‍ നേടിയാണ് മന്ത്രിമാര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. സര്‍വ്വേയില്‍ ഒന്‍പത് എം.എല്‍.എമാര്‍ 75 ശതമാനം സ്കോര്‍ നേടിയിരുന്നു. എട്ട് അംഗങ്ങള്‍ പിന്നോക്കമായിരുന്നു. ഹാജര്‍ നിലയില്‍ മല്ലേശ്വരം എം.എല്‍.എയായ സി.എന്‍.എന്‍ അശ്വതിനാരായണ് 96 ശതമാനം വോട്ടു നേടി. 19 എം.എല്‍.എമാര്‍ക്ക് ക്രിമിനല്‍ കേസുണ്ട്. അതില്‍ രണ്ട് എം.എല്‍.എ മാര്‍ക്ക് നാല് കേസുണ്ട്. ഫണ്ട് പൂര്‍ണമായും ഉപയോഗിച്ചത് 18 പേരാണ്.
കര്‍ണാടക നിയമസഭയില്‍ മികച്ച പ്രകടനം കാഴ്ച വച്ച് മലയാളികള്‍; എം.എല്‍.എ മാരില്‍ എന്‍.എ ഹാരിസ് മികച്ച സ്കോര്‍ നേടിയതായി ബി പാക് സര്‍വേ