കരുണാനിധിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing കരുണാനിധിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ എം കരുണാനിധിയെ കാണാന്‍ ചെന്നൈയിലേക്ക്. ദിവസങ്ങളായി ചെന്നൈ കാവേരി ആശുപത്രിയിലാണ് കരുണാനിധി ഇപ്പോള്‍ കഴിയുന്നത്. മുഖ്യമന്ത്രി വ്യാഴാഴ്ച ചെന്നൈയിലേക്ക് തിരിക്കും.കരുണാനിധിയുടെ മക്കളായ അഴഗിരി, സ്റ്റാലിന്‍, തമിഴ് അരസന്‍, കനിമൊഴി, സെല്‍വി എന്നിവരെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. അതേസമയം, കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് കരുണാനിധിയെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

0Shares