കരുണാനിധിയുടെ സംസ്‌കാരം: കോടതി ഇന്ന് വിധി പറയും

  • Post category:news
  • Reading time:1 min read
You are currently viewing കരുണാനിധിയുടെ സംസ്‌കാരം: കോടതി ഇന്ന് വിധി പറയും

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചില്‍ നടത്തുന്ന കാര്യത്തില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. ഇന്നലെ ഹര്‍ജി പരിഗണിക്കവേ മറുപടി പറയാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയതോടെയാണ് വാദം ബുധനാഴ്ചയിലേക്ക് മാറ്റിയത്. രാവിലെ എട്ടിനാണ് വാദം തുടങ്ങുക. ഇന്നലെ രാത്രി പത്തരയ്ക്ക് നടന്ന വാദം രണ്ടുമണിക്കൂറോളം നീണ്ടു. ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഹുലുവാദി ജി.രമേഷാണ് ഹര്‍ജി പരിഗണിച്ചത്.കരുണാനിധിയ്ക്ക് മറീന ബീച്ചില്‍ അണ്ണാ സമാധിയ്ക്ക് സമീപം അന്ത്യവിശ്രമം ഒരുക്കണമെന്നാണ് കരുണാനിധിയുടെ മക്കളുടെയും ഡി.എം.കെയുടെയും ആവശ്യം.

എന്നാല്‍ സംസ്‌കാരത്തിനു മറീന ബീച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം അനുവദിക്കാതിരുന്നതോടെയാണ് ഡി.എം.കെ ഹൈക്കോടതിയെ സമീപിച്ചത്. കരുണാനിധിയെ സംസ്‌കരിക്കാന്‍ മറീന ബീച്ചിനു പകരം ഗിണ്ടിയില്‍ ഗാന്ധി സ്മൃതി മണ്ഡപത്തിനു സമീപം രണ്ടേക്കര്‍ സ്ഥലം നല്‍കാമെന്നാണു സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതിന് പിന്നാലെ കാവേരി ആശുപത്രിക്കു മുന്നില്‍ ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിഷേധിച്ച് ഡി.എം.കെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഹൈക്കോടതി വിധി പ്രതികൂലമായാല്‍ സുപ്രീംകോടതിയെ സമീപിക്കാനും ഡി.എം.കെ തീരുമാനിച്ചിട്ടുണ്ട്

0Shares