ന്യൂഡല്‍ഹി: ഡ്യൂട്ടിക്കിടെ ഉറങ്ങാന്‍ സാധിക്കാത്തതിനാല്‍ മൂന്ന് ദിവസം മാത്രമായ പിഞ്ചു കുഞ്ഞിന്റെ കാല് തിരിച്ചൊടിച്ച ആശുപത്രി ജീവനക്കാര്‍ അറസ്റ്റില്‍. ശ്വാസസംബന്ധമായ രോഗബാധയെത്തുടര്‍ന്ന് ഐ.സി.യുവിലായിരുന്ന കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിനാല്‍ ഉറങ്ങാന്‍ സാധിക്കാത്തതിന്റെ ദേഷ്യമാണ് ഈ കഠിന ഹൃദയന്‍ പിഞ്ചു കുഞ്ഞിനോട് ചെയ്തത്.

ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലാണ് സംഭവം. കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ഡെറാഡൂണിലെ മറ്റൊരു ആശുപത്രിയില്‍ കുഞ്ഞിനെ വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോളാണ് കാല് ഓടിഞ്ഞ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഐ.സി.യുവിലെ സി.സി.ടി.വി ദൃശ്യത്തില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.
