
വീട്ടില്‍ കന്നുകാലി വളര്‍ത്തലുള്ളവര്‍ക്ക് സന്തോഷവാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍. പശുക്കളുടെയും ക്ഷീരകര്‍ഷകരുടെയും ക്ഷേമം ഉന്നമിട്ട് 500 കോടി രൂപയുടെ സ്‌റ്റാര്‍ട്ടപ്പ് പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചു കഴിഞ്ഞു. യുവാക്കളെ ലക്ഷ്യം വച്ചാണ് ‘രാഷ്ട്രീയ കാമധേനു ആയോഗ്’ എന്ന പ്രസ്‌തുത പദ്ധതിയ‌്ക്ക് ആരംഭം കുറിച്ചിരിക്കുന്നത്.

ഇതുപ്രകാരം മുതല്‍മുടക്കിന്‍റെ 60 ശതമാനം സര്‍ക്കാര്‍ നല്‍കും. ചാണകത്തിന്‍റെയും ഗോമൂത്രത്തിന്‍റെയും വാണിജ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന സംരംഭങ്ങള്‍ക്കാണ് സഹായമെന്ന് കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭ് കതിരിയ പറഞ്ഞു. കറവയവസാനിപ്പിച്ച പശുക്കളെ ക്ഷീരകര്‍ഷകര്‍ ഉപേക്ഷിക്കുന്നതിനും ഇത്തരം സംരംഭങ്ങള്‍ പരിഹാരമാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
