കന്നഡ സിനിമാ താരങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; കാറിലുണ്ടായിരുന്നത് നടന്മാരായ ദര്‍ശനും ദേവരാജും അവരുടെ സുഹൃത്തുക്കളും

  • Post category:news
  • Reading time:1 min read
You are currently viewing കന്നഡ സിനിമാ താരങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; കാറിലുണ്ടായിരുന്നത് നടന്മാരായ ദര്‍ശനും ദേവരാജും അവരുടെ സുഹൃത്തുക്കളും

മൈസുരു: മൈസൂരില്‍ നടന്ന കാറപകടത്തില്‍ കന്നഡ താരങ്ങളായ ദര്‍ശന്‍,ദേവരാജ് തുടങ്ങിയവര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ മൈസൂരിലെ ഹിങ്കല്‍ റിംഗ് റോഡിനു സമീപമായിരുന്നു അപകടം. ദേവരാജിൻ്റെ മകന്‍ പ്രജ്വലും മറ്റൊരു സുഹൃത്തും ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്നു. നാലു പേരെയും മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദര്‍ശന് കൈത്തണ്ടയ്ക്കും ദേവരാജിന് നെഞ്ചിൻ്റെ ഇടതുവശത്തേക്കുമാണ് പരിക്കേറ്റിരിക്കുന്നത്. പ്രജ്വാളിനും സുഹൃത്തിനും കഴുത്തിനാണ് പരിക്കേറ്റിരിക്കുന്നത്. ടയറു പഞ്ചറാവുകയും തുടര്‍ന്ന് കാറിൻ്റെ നിയന്ത്രണം വിട്ടുപോവുകയും ചെയ്തതാണ് അപകട കാരണമെന്ന് പോലീസ് അറിയിച്ചു. മൈസൂരിലെ ഒരു ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിപ്പോകും വഴിയാണ് താരങ്ങളുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. ആശുപത്രി വൃത്തങ്ങളാണ് ഇവരുടെ അപകട വിവരം മാധ്യമങ്ങളെ അറിയിയിച്ചത്. അതേസമയം താരങ്ങള്‍ക്കുണ്ടായ അപകടം കന്നഡ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. കന്നഡ സിനിമാ ഇന്‍ഡസ്ട്രിയിലെ മുന്‍നിര നടന്മാരാണ് ദര്‍ശനും ദേവരാജും. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഇവരുടെതായി കന്നഡത്തില്‍ പുറത്തിറങ്ങിയിരുന്നു. ദേവരാജിൻ്റെ മകന്‍ പ്രജ്വാലും കന്നഡ യുവനടന്‍മാരില്‍ ഒരാളാണ്.

0Shares