കടുത്ത നടപടിയുമായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍; ബംഗാളിൽ പരസ്യപ്രചാരണം ഒരു ദിവസം വെട്ടി കുറച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കടുത്ത നടപടിയുമായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍; ബംഗാളിൽ പരസ്യപ്രചാരണം ഒരു ദിവസം വെട്ടി കുറച്ചു

കോല്‍ക്കത്ത: ബംഗാളില്‍ രാഷ്ട്രീയ അക്രമം ഉണ്ടായ സാഹചര്യത്തില്‍ കടുത്ത നടപടിയുമായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍. അമിത്ഷായുടെ റാലിക്കിടെയാണ് പശ്ചിമ ബംഗാളില്‍ അക്രമം തുടങ്ങിയത്. അക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തൃണമൂൽ കോൺഗ്രസും ബിജെപി പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. അമിത് ഷായുടെയും യോഗിയുടെയും റോഡ് ഷോകൾക്ക് മമത സർക്കാർ അനുമതി നിഷേധിച്ചതിൽ പ്രകോപിതരായ ആർ.എസ്.എസ് ബിജെപി പ്രവർത്തകർ അഴിഞ്ഞാടുകയായിരുന്നു.

ഈ സംഭവത്തിന് പിന്നാലെയാണ് തെരഞ്ഞടുപ്പ് കമ്മീഷൻ കടുത്ത നടപടിയിലേക്ക് നീങ്ങിയത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ബംഗാളിലെ പരസ്യപ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചു. വെള്ളിയാഴ്ച്ച അവസാനിപ്പിക്കേണ്ട പരസ്യ പ്രചാരണം വ്യാഴാഴ്ച വൈകിട്ടോടെയാക്കിയാണ് വെട്ടി കുറച്ചത്.

0Shares