
മകന്‍റെ ഏറെ നാളത്തെ ആഗ്രഹം സാധിച്ചു നല്‍കിയ ഒരു അച്ഛനും ആഗ്രഹം സാധിച്ച സന്തോഷത്തിലിരിക്കുന്ന മകനുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരങ്ങള്‍. ആള്‍ ഡ്രൈവേഴ്‌സ് ചങ്ക് ബ്രദേഴ്‌സ് എന്ന ഫേസ്ബുക്ക് കൂട്ടാഴ്മയിലാണ് ഈ അച്ഛന്‍റെയും മകന്‍റെയും യാത്രയെ കുറിച്ച് ഒരു യുവാവ് പങ്കുവെച്ചത്.
ചങ്ങനാശ്ശേരി ഡിപ്പോയില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് പോകുന്ന സൂപ്പര്‍ എക്‌സ്പ്രസിലെ ഡ്രൈവറാണ് സന്തോഷ്. കഴിഞ്ഞ ദിവസം ഡ്യൂട്ടിക്ക് പോകാനിറങ്ങിയപ്പോള്‍ മകന്‍ അപ്പുവിനെയും കൂടെ കൂട്ടുകയായിരുന്നു സന്തോഷ്. യാത്രയ്ക്കായി ചേര്‍ത്തുവെച്ച കൊച്ചു സമ്പാദ്യവും സ്‌കൂള്‍ ബാഗില്‍ വസ്ത്രവും വെള്ളവുമായാണ് അപ്പു അച്ഛനൊപ്പം യാത്ര തിരിച്ചത്. ചങ്ങനാശ്ശേരിയില്‍ നിന്നു ബസുമായി എത്തുന്ന ഡ്രൈവറുടെ ഡ്യൂട്ടി പാലക്കാട് കഴിയും. അതിന് ശേഷം മറ്റൊരു ഡ്രൈവറാണ് വേളാങ്കണ്ണിക്ക് പോകുന്നത്. അതു കൊണ്ടു തന്നെ പിറ്റേ ദിവസം പകല്‍ മുഴുവന്‍ അച്ഛനൊപ്പം പാലക്കാട് കറങ്ങാന്‍ അപ്പുവിന് സാധിച്ചു.
പോസ്റ്റ് പൂര്‍ണരൂപത്തില്‍:
https://www.facebook.com/praveen.velayudhan.92/posts/592976681215374
