ഐ. എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന് മോചനം; വഴിതെളിച്ചത് ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍

  • Post category:news
  • Reading time:1 min read
You are currently viewing ഐ. എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന് മോചനം; വഴിതെളിച്ചത് ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍


ദുബായ്: കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിന് യെമനിലെ ഏദനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം (ഫാ. തോമസ്) ഉഴുന്നാലിനെ ഒമാന്‍ സര്‍ക്കാരിന്റെ സഹായത്തോടെ മോചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇദ്ദേഹത്തെ ഒമാനില്‍ എത്തിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ജൂലൈ മാസത്തില്‍ മോചനത്തിന് വേണ്ടി അപേക്ഷിക്കുന്ന ഫാദറിനെ വീഡിയോ പുറത്ത് വന്നിരുന്നു. ഏദനിലെ സെലീഷ്യന്‍ സമൂഹത്തിന്റെ ക്ലിനിക്കില്‍ ഒപ്പമുണ്ടായിരുന്ന 12 പേരെ വെടിവച്ചു കൊന്ന ശേഷമാണ് ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയത്.

ഈസ്റ്റര്‍ ദിനത്തില്‍ ഇദ്ദേഹത്തെ തൂക്കിലേറ്റി എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചെങ്കിലും പിന്നീട് ഇത് വ്യാജമാണെന്നു തെളിഞ്ഞു. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ മോചനവാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിവരങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഒമാന്‍ സര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നുമാണ് ദില്ലി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

0Shares