ഐ.എന്‍.എക്‌സ് മീഡിയ കേസ്; ഒടുവിൽ പി.ചിദംബരത്തിന് ജാമ്യം; അനുവദിച്ചത് രാജ്യം വിട്ടുപോകരുതെന്ന ഉപാധിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഐ.എന്‍.എക്‌സ് മീഡിയ കേസ്; ഒടുവിൽ പി.ചിദംബരത്തിന് ജാമ്യം; അനുവദിച്ചത് രാജ്യം വിട്ടുപോകരുതെന്ന ഉപാധിയില്‍

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന് ജാമ്യം. രാജ്യം വിട്ടുപോകരുതെന്ന ഉപാധിയിലാണ് ജാമ്യം. സുപ്രീം കോടതിയാണ് പി.ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. പി. ചിദംബരത്തെ ആഗസ്റ്റ് 21 നാണ് സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. സെപ്റ്റംബര്‍ 5 മുതല്‍ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു.

2007ല്‍ പി. ചിദംബരം ധനമന്ത്രിയായിരിക്കേ ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്. ചിദംബരത്തിന് പിന്നാലെ മകന്‍ കാര്‍ത്തി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെ്യ്യുന്നതിന് ഹാജരാകാന്‍ അറിയിച്ചിരുന്നു.

ചിദംബരം ധനമന്ത്രിയായിരുന്ന സമയത്ത് ഉണ്ടായ കേസില്‍ കാര്‍ത്തി ചിദംബരത്തിനും പങ്കുണ്ടെന്നാണ് ആരോപണം. എന്നാല്‍ കാര്‍ത്തി ഈ ആരോപണം നേരത്തെ തള്ളിയിരുന്നു.

0Shares