തിരുവനന്തപുരം: വിരമിക്കുന്ന പ്രിന്‍സിപ്പലിന് യാത്രയയപ്പ് ദിവസം ‘ആദരാഞ്ജലി’ അര്‍പ്പിച്ച സംഭവത്തില്‍ എസ്എഫ്ഐക്കെതിരെ പ്രതികരിച്ച് വി.എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ വികലവും വികൃതവുമാക്കി മാറ്റുന്ന എസ്.എഫ്.ഐയുടെ ജീര്‍ണ്ണത പ്രതിഫലിക്കുന്ന മറ്റൊരു സംഭവമാണ് ഇതെന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ കോടതി പോലും ഇടപെടുന്ന സാഹചര്യമുണ്ടാക്കിയതില്‍ എസ്.എഫ്.ഐ.ക്ക് നിര്‍ണ്ണായകമായ പങ്കാണുള്ളതെന്നും വി.എം സുധീരന് കുറ്റപ്പെടുത്തുന്നു. അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ ‘കൊച്ചു ഫാസിസ്റ്റു’കളായി മാറിക്കൊണ്ടിരിക്കുന്ന സ്വന്തം അണികളുടെ ഈ ശൈലിക്കെതിരെ പ്രതികരിക്കാനും ഇത്തരം രീതി അവസാനിപ്പിക്കാനും എസ്.എഫ്.ഐ ദേശീയ നേതൃത്വം തയ്യാറാകുമോ എന്നും ചോദിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ വികലവും വികൃതവുമാക്കി മാറ്റുന്ന എസ്.എഫ്.ഐയുടെ ജീര്‍ണ്ണത പ്രതിഫലിക്കുന്ന മറ്റൊരു സംഭവമാണ് കാസര്‍കോട് ജില്ലയിലെ നെഹ്റു കോളേജ് വനിതാ പ്രിന്‍സിപ്പലിനുള്ള യാത്രയയപ്പിനിടയില്‍ അവര്‍ക്ക് ‘ആദരാഞ്ജലി’ അര്‍പ്പിച്ച സംഭവം. പാലക്കാട് വിക്ടോറിയ കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും എസ്.എഫ്.ഐ. നടത്തിയ ഗുരുനിന്ദയുടെ തനി ആവര്‍ത്തനമാണിത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ കോടതി പോലും ഇടപെടുന്ന സാഹചര്യമുണ്ടാക്കിയതില്‍ എസ്.എഫ്.ഐ.ക്ക് നിര്‍ണ്ണായകമായ പങ്കാണുള്ളത്. അവര്ക്കിഷ്ടമില്ലാത്തവരോട് നടത്തിവരുന്ന അതിക്രമങ്ങളും കോടതി ഇടപെടലുകള്‍ക്ക് അവസരം നല്കി എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ ‘കൊച്ചു ഫാസിസ്റ്റു’കളായി മാറിക്കൊണ്ടിരിക്കുന്ന സ്വന്തം അണികളുടെ ഈ ശൈലിക്കെതിരെ പ്രതികരിക്കാനും ഇത്തരം രീതി അവസാനിപ്പിക്കാനും എസ്.എഫ്.ഐ ദേശീയ നേതൃത്വം തയ്യാറാകുമോthi