
കൊച്ചി: എറണാകുളം ബ്രോഡ്വേ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. വസ്ത്ര വ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന തീയണയ്ക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

സമീപമുള്ള കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ ഫോഴ്സ്. പ്രദേശത്ത് നിന്നും നിലവില്‍ ആളുകളെ ഒഴിപ്പിക്കുകയാണ്.
